Questions from മലയാള സിനിമ

51. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി?

റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )

52. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ?

ഗോഡ്ഫാദർ

53. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?

പ്രേംനസീറും ഷീലയും - 107 സിനിമകൾ

54. ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

ഓപ്പോൾ - 1980 ൽ

55. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?

വയലാർ രാമവർമ്മ

56. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

57. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?

ഭഗവാന്‍

58. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം?

കാഞ്ചനസീത

59. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?

മുരളി

60. ഷീലയുടെ യഥാർത്ഥ നാമം?

ക്ലാര

Visitor-3088

Register / Login