71. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ - 1975 ൽ
72. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
എസ് ജാനകി (ചിത്രം : ഓപ്പോൾ)
73. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം?
അച്ഛനും ബാപ്പയും
74. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം?
പടയോട്ടം
75. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം?
മുറപ്പെണ്ണ്
76. കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ?
ജയരാജ്
77. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ?
പൂരം
78. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?
നിഴലാട്ടം (നടി ഷീല )
79. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?
ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)
80. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം?
ഗുരു