1. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
2. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)
3. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
മണിച്ചിത്രതാഴ്
4. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ?
ജീവിതനൌക
5. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
വൈക്കം മുഹമ്മദ് ബഷീർ
6. പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'
7. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം?
ജ്ഞാനാംബിക
8. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
നിഴല്‍ക്കുത്ത്
9. വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ?
ഭരതൻ
10. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?
ടി.വി.ചന്ദ്രൻ