Questions from മലയാള സിനിമ

11. കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

ഹരിഹരന്‍ (തിരക്കഥ എം.ടി.)

12. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?

അടൂർ ഗോപാലകൃഷ്ണൻ

13. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?

പ്രേംനസീറും ഷീലയും - 107 സിനിമകൾ

14. ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

എം.എം വര്‍ക്കി

15. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?

നെടുമുടി വേണു (2007 സിംബാവെ; ചിത്രം : സൈറ )

16. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

മണിച്ചിത്രതാഴ്

17. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി?

ജെ.സി.ദാനിയേല്‍

18. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം?

വെള്ളിനക്ഷത്രം

19. ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?

അടൂർ ഗോപലകൃഷ്ണൻ

20. മികച്ച നടിക്കുള്ള ദേഗീയ പുരസ്കാരം നേടിയ ആദ്യ വനിത?

ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 )

Visitor-3162

Register / Login