81. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?
ന്യൂസ്പേപ്പര് ബോയ്' (കഥാരചനയും സംവിധാനവും : പി.രാംദാസ്)
82. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
ഗണേഷ് കുമാർ
83. കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ?
ജയരാജ്
84. രാഷ്ട്രപതിയുടെ വെള്ളി മെഡല് നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മീന്(സംവിധാനം: രാമു കാര്യാട്ട്)
85. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്ഡ് നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്?
ചിത് ചോര് (ഹിന്ദി) മേഘസന്ദേശം(തെലുങ്ക്)
86. ഗോപി എന്ന നടന് ഭരത് അവാര്ഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം
87. പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മിൻ (വർഷം: 1965)
88. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം- 1977 ൽ
89. ഗുജറാത്ത് കലാപത്തിന്റെ ഇരയായി മാറിയ പെണ്കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്ക്കപ്പുറം സംവിധാനം ചെയ്തതാര്?
ടി.വി.ചന്ദ്രന് ( തിരക്കഥ : ആര്യാടന് ഷൗക്കത്ത്)
90. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
തച്ചോളി അമ്പു