101. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
102. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി?
ജെ.സി.ദാനിയേല്‍
103. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?
ഇന്നസെന്റ്
104. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്?
രാജീവ് അഞ്ചല്‍
105. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
1921
106. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
107. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
108. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
സത്യൻ
109. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ)
110. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
ഷീല