Questions from മലയാള സിനിമ

121. ജയന്‍റെ യഥാർത്ഥ നാമം?

കൃഷ്ണൻ നായർ

122. കേശവദേവിന്‍റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍?

കെ.എസ്.സേതുമാധവന്‍

123. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

പ്രേംജി - 1988 ൽ

124. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?

ജെ.സി. ഡാനിയേൽ (തിരുവനന്തപുരം)

125. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

126. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ?

എലിപ്പത്തായം(അടൂര്‍ )

127. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

128. രാമുകാര്യാട്ടും; പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌?

ഉറൂബ്

129. രുക്മിണി എന്ന ചിത്രത്തിന്‍റെ കഥ രചിച്ചത്?

മാധവിക്കുട്ടി

130. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി?

വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )

Visitor-3496

Register / Login