131. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
132. ഫീച്ചര് ; നോണ്ഫീച്ചര് സിനിമകള്ക്കായി ജോണ് എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നതാര്?
ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ
133. സിനിമാ ലോകം എന്ന കൃതി എഴുതിയത്?
അടൂർ ഗോപാലകൃഷ്ണൻ
134. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?
ഭരതം -1991 ലും;വാനപ്രസ്ഥം - 1999
135. മലയാളത്തിലെ ആദ്യ നടി?
പി.കെ റോസി ( വിഗതകുമാരൻ)
136. തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്ഡ് ലഭിച്ചത്?
ഷാജി എന് കരുണ്
137. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
138. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
ആദാമിന്റെ മകൻ അബു - 2010
139. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
140. മധുവിന്റെ യഥാർത്ഥ നാമം?
മാധവൻ നായർ