151. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - 1975 ൽ
152. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം?
സ്വയംവരം -( വർഷം:1972)
153. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ )
154. പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മിൻ (വർഷം: 1965)
155. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്ഡ് നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്?
ചിത് ചോര് (ഹിന്ദി) മേഘസന്ദേശം(തെലുങ്ക്)
156. ജയന്റെ യഥാർത്ഥ നാമം?
കൃഷ്ണൻ നായർ
157. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
ന്യൂസ് പേപ്പർ ബോയ്
158. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
159. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )
160. ബാലന്റെ സംവിധായകന്?
തമിഴ്നാട്ടുകാരനായ നൊട്ടാമണി