Questions from മലയാള സിനിമ

161. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

തോപ്പിൽ ഭാസി

162. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?

വൈക്കം മുഹമ്മദ് ബഷീർ

163. മധുവിന്‍റെ യഥാർത്ഥ നാമം?

മാധവൻ നായർ

164. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?

ടി.ഇ വാസുദേവന്‍

165. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ?

ലൗഡ്‌ സ്പീക്കര്‍

166. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം?

നിഴല്‍ക്കുത്ത്

167. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ?

എലിപ്പത്തായം(അടൂര്‍ )

168. പ്രേംനസീറിന്‍റെ യഥാർത്ഥ നാമം?

അബ്ദുൾ ഖാദർ

169. വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?

നഷ്ടനായിക

170. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്?

കെ.എസ്.ചിത്ര

Visitor-3227

Register / Login