181. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
മുറപ്പെണ്ണ് - എം.ടി - 1966 )
182. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
വൈക്കം മുഹമ്മദ് ബഷീർ
183. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
184. രുക്മിണി എന്ന ചിത്രത്തിന്റെ കഥ രചിച്ചത്?
മാധവിക്കുട്ടി
185. 1995 ല് മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്റെ നിര്മ്മാതാവ്?
സിനിമാനടന് മധു
186. ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
സുരേഷ് ഗോപി
187. പി.ഭാസ്കരന് ഗാനരചന നിര്വ്വഹിച്ച ആദ്യ ചിത്രം?
ചന്ദ്രിക
188. മധുവിന്റെ യഥാർത്ഥ നാമം?
മാധവൻ നായർ
189. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
190. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?
തച്ചോളി അമ്പു - 1978