191. ഏറ്റവും കൂടുതല് അവാര്ഡ് നേടിയ സിനിമ ?
പിറവി (സംവിധാനം: ഷാജി എന് കരുണ്)
192. കേശവദേവിന്റെ ഓടയില് നിന്ന് സിനിമയാക്കിയ സംവിധായകന്?
കെ.എസ്.സേതുമാധവന്
193. ഓസ്കാര് മത്സരത്തിന് നിര്ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം?
ഗുരു
194. ഷീലയുടെ യഥാർത്ഥ നാമം?
ക്ലാര
195. ഗുജറാത്ത് കലാപത്തിന്റെ ഇരയായി മാറിയ പെണ്കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്ക്കപ്പുറം സംവിധാനം ചെയ്തതാര്?
ടി.വി.ചന്ദ്രന് ( തിരക്കഥ : ആര്യാടന് ഷൗക്കത്ത്)
196. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?
ഫെലിക്സ് ജെ.എച്ച് ബെയിസ്
197. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?
മാര്ത്താണ്ഡവര്മ്മ
198. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
199. പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്?
രാമു കാര്യാട്ട്
200. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?
ചതുരംഗം