171. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?
ചിത്രമേള
172. മികച്ച നടിക്കുള്ള ദേഗീയ പുരസ്കാരം നേടിയ ആദ്യ വനിത?
ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 )
173. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്‍റെ തിരക്കഥ എഴുതിയത്?
എസ് എൽ പുരം സദാനന്ദൻ
174. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്‍
175. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ?
പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
176. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ - 5 തവണ
177. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
വൈക്കം മുഹമ്മദ് ബഷീർ
178. ഫ്രഞ്ച് സർക്കാരിന്‍റെ നൈറ്റ് ഓഫ് ആർട്ട് ആന്‍റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?
ഷാജി.എൻ.കരുൺ
179. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
സെല്ലുലോയിഡ് (സംവിധാനം : കമൽ )
180. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്