141. മധുവിന്റെ യഥാർത്ഥ നാമം?
മാധവൻ നായർ
142. കേരളത്തിലെ ആദ്യ 70 mm ചിത്രം?
പടയോട്ടം
143. പശ്ചാത്തല സംഗീതം പൂര്ണ്ണമായി ഒഴിവാക്കി നിര്മ്മിച്ച മലയാള സിനിമ?
കൊടിയേറ്റം (അടൂര് )
144. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
145. 1995 ല് മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്റെ നിര്മ്മാതാവ്?
സിനിമാനടന് മധു
146. കേശവദേവിന്റെ ഓടയില് നിന്ന് സിനിമയാക്കിയ സംവിധായകന്?
കെ.എസ്.സേതുമാധവന്
147. വൈക്കം മുഹമ്മദ് ബഷീര് തിരക്കഥയെഴുതിയ ആദ്യ സിനിമ?
ഭാര്ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്സെന്റ്)
148. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
149. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
150. മലയാളത്തിലെ ആദ്യ സിനിമാ മാസിക?
സിനിമ