Questions from മലയാള സിനിമ

111. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

സുരേഷ് ഗോപി

112. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം?

മുറപ്പെണ്ണ്

113. അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

114. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?

ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )

115. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?

വൈക്കം മുഹമ്മദ് ബഷീർ

116. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?

നിഴലാട്ടം (നടി ഷീല )

117. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?

ജി.ശങ്കരക്കുറുപ്പ്‌

118. മലയാളത്തിലെ രണ്ടാമത്തെ സിനിമ?

മാർത്താണ്ഡവർമ

119. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ 'ഡോക്യുമെന്ററി സംവിധാനം ചെയ്തത്?

എം.എ റഹ്മാന്‍

120. ഷീലയുടെ യഥാർത്ഥ നാമം?

ക്ലാര

Visitor-3442

Register / Login