41. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?
എസ് ജാനകി - 1980 ൽ
42. പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല് നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന് ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്'
43. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം?
മില്ലേനിയം സ്റ്റാര്സ്
44. കേരളത്തിലെ ആദ്യ 70 mm ചിത്രം?
പടയോട്ടം
45. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?
പ്രേം നസീർ
46. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ?
ജീവിതനൌക
47. പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്റെ തിരക്കഥ എഴുതിയത്?
എസ് എൽ പുരം സദാനന്ദൻ
48. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്
49. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?
ജെ.സി. ഡാനിയേൽ (തിരുവനന്തപുരം)
50. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?
നെടുമുടി വേണു (2007 സിംബാവെ; ചിത്രം : സൈറ )