Questions from കേരളം - ഭൂമിശാസ്ത്രം

211. സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്?

ലൂയി പാസ്ചർ

212. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?

കൊടുങ്ങല്ലൂർ കായൽ

213. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?

നീലക്കുറിഞ്ഞി

214. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

215. കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?

തിരുവനന്തപുരം

216. ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?

ജൂൺ- ജൂലൈ

217. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?

ഭാരതപ്പുഴ

218. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?

1992

219. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

220. കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?

കുന്തിപ്പുഴ

Visitor-3469

Register / Login