Questions from കേരളം - ഭൂമിശാസ്ത്രം

141. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 744

142. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

143. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

കരമനയാർ

144. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

145. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?

സൈലന്‍റ് വാലി

146. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

147. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?

തൃശൂർ

148. യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?

അഗസ്ത്യമല

149. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?

ഇടുക്കി അണക്കെട്ട്

150. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

മണിയാർ - പത്തനംതിട്ട

Visitor-3389

Register / Login