Questions from കേരളം - ഭൂമിശാസ്ത്രം

101. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

കോരപ്പുഴ

102. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

ചേർത്തല

103. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

104. പ്രഥമ ശുശ്രൂഷയുടെ പിതാവ്?

ഡോ.ഇസ്മാർക്ക്

105. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ പുഴ

106. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

107. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

തൂതപ്പുഴ

108. ഭാരതപ്പുഴ പതിക്കുന്നതെവിടെ?

അറബിക്കടൽ

109. കബനി നദി പതിക്കന്നത്?

കാവേരി നദിയിൽ

110. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ചാലിപ്പുഴ (കോഴിക്കോട്)

Visitor-3655

Register / Login