Questions from കേരളം - ഭൂമിശാസ്ത്രം

81. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?

ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി

82. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

കുറ്റ്യാടി നദി

83. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം?

മുകുന്ദപുരം- ത്രിശൂർ ജില്ല

84. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 66

85. കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

86. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

കോരപ്പുഴ

87. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?

സൈലന്‍റ് വാലി

88. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്?

തിരുവനന്തപുരം - 1929 ൽ

89. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

90. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

Visitor-3913

Register / Login