Questions from കേരളാ നവോഥാനം

61. അദ്ധ്യാത്മ യുദ്ധം രചിച്ചത്?

വാഗ്ഭടാനന്ദൻ

62. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

63. വി.ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം?

1931

64. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

വാഗ്ഭടാനന്ദന്‍

65. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

66. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

67. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം?

ആനന്ദമഹാസഭ

68. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

വി.ടി.ഭട്ടതിരിപ്പാട്

69. മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

70. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?

മൈസൂർ

Visitor-3736

Register / Login