1. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?
റോബർട്ട് ബ്രിസ്‌റ്റോ
2. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860
3. കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണ ചുമതലയുള്ള കമ്പനി?
അദാനിപോർട്സ് (നിര്‍മ്മോണോദ്ഘാടനം നടന്നത്:2015 ഡിസംബർ 5 )
4. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം?
കൊച്ചി
5. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000
6. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
7. ഏറ്റവും വലിയ സംസ്ഥാന പാത?
എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )
8. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്?
വെല്ലിങ്ടൺ ഐലന്‍റ്
9. നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
1999
10. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം?
ആലപ്പുഴ