11. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?
കൊച്ചി (പ്രസിഡന്റ് ടൈലർ എന്ന കപ്പൽ 1973 ൽ )
12. കേരളത്തില് നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?
തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)
13. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
14. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
15. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
16. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?
ജോൺ മത്തായി
17. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
ടിപ്പു സുൽത്താൻ
18. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്പ്പറേഷന് നിലവില്വന്നത്?
1965
19. ഏറ്റവും വലിയ സംസ്ഥാന പാത?
എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )
20. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി?
റോബർട്ട് ബ്രിസ്റ്റോ