21. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?
ശ്രീലങ്കൻ എയർവേസ്
22. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?
1983
23. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
24. കേരളത്തിലെ ആദ്യ ദേശിയ പാത?
NH 544 (NH 47 )
25. എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം?
കേശവദാസപുരം
26. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
1964
27. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?
കൊച്ചി
28. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
കേരളം & തമിഴ്നാട് (3)
29. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
ടിപ്പു സുൽത്താൻ
30. നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
1999