Questions from പൊതുവിജ്ഞാനം (special)

471. വഴുതന ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

ലിറ്റിൽ ലീഫ് രോഗം

472. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

473. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?

അംജദ് അലി ഖാൻ

474. ഇന്ത്യൻ ഗ്ലാഡ് സ്റ്റോൺ എന്നറിയപ്പെട്ട സ്വാതന്ത്യ സമര സേനാനി?

ദാദാഭായ് നവറോജി

475. വൃക്ഷത്തിന്റെ പ്രായ നിർണ്ണയത്തിന് സഹായിക്കുന്നത്?

വാർഷിക വലയങ്ങൾ

476. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

477. ശക്തി എന്ന അത്യുത്പാതന ശേഷിയുള്ള വിത്തിനം ഏത് വിളയുടെതാണ്?

തക്കാളി

478. മലയാളത്തിലെ ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

479. "ലണ്ടൻ നോട്ട് ബുക്ക് " എന്ന സഞ്ചാര സാഹിത്യ കൃതിയുടെ കർത്താവ്?

എസ് കെ പൊറ്റക്കാട്

480. ലഗൂണുകളുടെ നാട്, കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

Visitor-3634

Register / Login