561. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി രൂപീകരിക്കുന്നതിന് കാരണമായ ആക്റ്റ്?
1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്
562. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ഡോ. കെ.സി മണിലാൽ
563. ലഗൂണുകളുടെ നാട്, കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന് സംസ്ഥാനം?
കേരളം
564. യു.എന്നിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
സഈദ് അക്ബറുദ്ദീൻ
565. ലോക സാമ്പത്തിക ഫോറം നടത്തിയ സർവ്വേയിൽ ആഗോളതലത്തിൽ ഏറ്റവും ആദരണീയനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
നെൽസൺ മണ്ടേല
566. ബാക്ടീരിയ ശരീരത്തിലേയ്ക്ക് വിസർജ്ജിക്കുന്ന പദാർത്ഥം?
ടോക്സിൻ
567. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?
ജയ്പൂർ
568. കേരള സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
കുര്യാക്കോസ് ഏലിയാസ് ചാവറ
569. കാന്സര് ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?
കൊബാള്ട്ട് 60
570. ദാരാഭായി നവറോജി ദിവാനായി സേവനമനുഷ്ഠിച്ചിരുന്ന നാട്ടുരാജ്യം?
ബറോഡ