Questions from പൊതുവിജ്ഞാനം (special)

601. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

602. സാർസ് പകരുന്ന മാധ്യമം ഏത്?

വായു

603. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം?

മലേറിയ

604. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

605. പബ്ലിക് സേഫ്റ്റി ബിൽ പാസാക്കുന്നതിൽ പ്രതിഷേധിക്കാൻ ഭഗത് സിംഗും ബി.കെ ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞ ദിവസം?

1929 ഏപ്രിൽ 8

606. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

607. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഇടപ്പള്ളി

608. മുളയിലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

പാണ്ട

609. കണ്ണീർവാതകത്തിന്‍റെ രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

610. ദ യൂണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ എന്ന കൃതിയുടെ കര്‍ത്താവ്‌?

സ്റ്റീഫൻ ഹോക്കിങ്സ്

Visitor-3911

Register / Login