Questions from പൊതുവിജ്ഞാനം (special)

591. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

592. ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

593. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയ വര്‍ഷം?

1993

594. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

595. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

596. ക്ഷീരസ്ഫടികം (Opal) ന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്

597. ഒരു വസ്തുവിലുള്ള ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്ന പ്രക്രീയ?

സ്റ്റെറിലൈസേഷൻ

598. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

599. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

600. വഞ്ചിപ്പാട്ട് വൃത്തത്തില്‍ കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?

കരുണ

Visitor-3274

Register / Login