Questions from പൊതുവിജ്ഞാനം

10801. ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി?

1947 ഫെബ്രുവരി 20

10802. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

10803. ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ

10804. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പനാമാ കനാൽ

10805. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആനക്കയം മലപ്പുറം

10806. ക്രിക്കറ്റ്; ഹോക്കി; ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം?

11

10807. നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്?

ഫാറ്റ്മാൻ

10808. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?

ചേരമങ്ങാട് (ത്രിശൂർ)

10809. ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?

ജി. ശങ്കരപിള്ള

10810. ആദ്യ ഞാറ്റുവേല?

അശ്വതി

Visitor-3676

Register / Login