Questions from പൊതുവിജ്ഞാനം

12101. ആന്റി റിക്കറ്റിക് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

12102. ചാലക്കുടിപ്പുഴ പതിക്കുന്ന കായല്‍?

കൊടുങ്ങല്ലൂര്‍ കായല്‍

12103. യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?

മാതാ അമൃതാനന്ദമയീദേവി

12104. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?

കൊബാള്‍ട്ട്

12105. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?

32

12106. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

12107. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം?

ആന

12108. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

12109. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?

ചുവപ്പ് ഭീമൻ ( Red Giant)

12110. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?

9

Visitor-3355

Register / Login