12111. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)
12112. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?
ചെറുകുളത്തൂർ (കോഴിക്കോട്)
12113. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?
ഏകദേശം 7.4
12114. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?
ടൈഡൽ വോള്യം (500 ml)
12115. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?
വെനീസിലെ വ്യാപാരി
12116. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?
ബാർബിറ്റ്യൂറേഴ്സ്
12117. പാമ്പാരും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?
അമരാവതി.
12118. അൾജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?
എൽ മൗരാദിയ
12119. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?
ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി
12120. കൊച്ചി മെട്രോപദ്ധിയുടെ നാമം?
കോമെറ്റ