Questions from പൊതുവിജ്ഞാനം

12781. കാലാ അസർ പരത്തുന്നത്?

സാൻഡ് ഫ്ളൈ

12782. സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

12783. മുല്ലപ്പെരിയാര്‍ അണക്കെട്ടുംചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

12784. ലെനിൻ അന്തരിച്ച വർഷം?

1924 ജനുവരി 21

12785. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

12786. ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

12787. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

12788. കൊല്ലവർഷം തുടങ്ങിയത്?

എ.ഡി. 825

12789. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

12790. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

Visitor-3447

Register / Login