Questions from പൊതുവിജ്ഞാനം

12791. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?

കാല്‍സ്യം കാര്‍ബൈഡ്

12792. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ?

കേണൽ മൺറോ

12793. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

12794. പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?

Vitamin D

12795. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?

ബുദ്ധമതം

12796. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?

പെരുവണ്ണാമൂഴി

12797. കേരള വനംവകുപ്പിന്‍റെ മുഖപത്രം ?

അരണ്യം

12798. “ദേവാനാം പ്രിയദർശി” എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?

അശോകൻ

12799. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ?

വയലാർ

12800. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്?

1957

Visitor-3109

Register / Login