Questions from പൊതുവിജ്ഞാനം

13091. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം?

അസ്ട്രോനോട്ടിക്സ് (Astronautics)

13092. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )

13093. കേരളത്തിലെ മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്?

വക്കം മൗലവി

13094. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

13095. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

13096. എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

ഗ്രിഗോറിയൻ കലണ്ടർ

13097. കുമാരനാശാനെക്കുറിച്ച് പ്രൊഫ.എം.കെ സാനു രചിച്ച പുസ്തകം?

മൃത്യുഞ്ജയം കാവ്യജീവിതം

13098. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

13099. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?

നിംബോസ്ട്രാറ്റസ്

13100. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

ആനമുടി

Visitor-3799

Register / Login