1371. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?
വിയ്യാപുരം
1372. സസ്യങ്ങളുടെ വാർഷിക വലയങ്ങൾക്കനുസരിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി?
ഡെൻഡ്രോക്രോണോളജി
1373. കോർട്ടിസോളിന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
അഡിസൺസ് രോഗം
1374. ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ളറ്റ് കമ്പ്യൂട്ടർ?
ആകാശ്
1375. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?
കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി
1376. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?
കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ
1377. സൂര്യനെക്കാൾ 1. 4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത് ?
വെള്ളക്കുള്ളൻ (White Dwarf)
1378. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്?
ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്
1379. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
പത്തനംതിട്ട
1380. പേർഷ്യയിലെ ആദ്യ രാജാവ്?
സൈറസ്