Questions from പൊതുവിജ്ഞാനം

1381. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?

ഹൃസ്വദൃഷ്ടി (മയോപ്പിയ)

1382. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?

എസ്റ്ററുകൾ

1383. ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

1384. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

1385. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം

1386. ബൃഹത്സംഹിത രചിച്ചത്?

വരാഹമിഹിരൻ

1387. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ബയോഫിസിക്സ്

1388. ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

രുദ്രദാമൻ

1389. LED യുടെ പൂർണരൂപം?

ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode)

1390. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

Visitor-3986

Register / Login