Questions from പൊതുവിജ്ഞാനം

15311. RNA യിലെ ഷുഗർ?

റൈബോസ്

15312. വസൂരി ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം?

1980

15313. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

15314. സീറ്റോയെ പിരിച്ച് വിട്ട വർഷം?

1977

15315. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

15316. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

15317. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

15318. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്?

ഹിമാചൽ പ്രദേശ്

15319. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

1809 മാർച്ച് 12

15320. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

Visitor-3292

Register / Login