Questions from പൊതുവിജ്ഞാനം

1811. പിന്നിട്ട ജീവിതപ്പാത ആരുടെ ആത്മകഥയാണ്?

ഡോ. ജി. രാമചന്ദ്രൻ

1812. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

ചന്ദ്രക്കല

1813. ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?

ഫോമിക് ആസിഡ്

1814. പോളണ്ടിന്‍റെ തലസ്ഥാനം?

വാഴ്സ

1815. ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ്?

പോർച്ചുഗീസ്

1816. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന?

സ്വാപോ (Swapo)

1817. സ്പിന്നിങ് ജന്നി എന്ന ഉപകരണം കണ്ടെത്തിയത്?

ജയിംസ് ഹർഗ്രീവ്സ് - 1764

1818. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

അയ്യങ്കാളി

1819. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?

ടാഗോർ

1820. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

Visitor-3328

Register / Login