Questions from പൊതുവിജ്ഞാനം

1971. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്?

ജോസഫ് മുണ്ടശ്ശേരി

1972. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?

കുമാരനാശാൻ

1973. വിത്തില്ലാത്ത മുന്തിരി?

തോംസൺ സീഡ്ലസ്

1974. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്?

നിണ്ടകര പാലം

1975. മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍?

ജസ്റ്റിസ് എ.എസ്. ആനന്ദ് കമ്മീഷന്‍

1976. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

1977. ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ?

ആൽബർട്ടോ കൊർദ

1978. കയ്യൂർ സമരം നടന്ന വർഷം?

1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)

1979. കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

1980. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌

Visitor-3723

Register / Login