Questions from പൊതുവിജ്ഞാനം

2051. ‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

2052. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

2053. ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

2054. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം (തിരുവനന്തപുരം)

2055. പി.എസ്.സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

2056. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂസർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?

ജിയോഡി മീറ്റർ (Geodi Meter)

2057. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

2058. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം?

റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും

2059. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

1975 മെയ് 17 (ബീഹാറിൽ)

2060. മുംബൈ സ്ഥിതി ചെയ്യുന്ന നദീതീരം?

മിഥി നദി

Visitor-3010

Register / Login