Questions from പൊതുവിജ്ഞാനം

2471. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?

ഗൺമെറ്റൽ

2472. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?

കണ്ണൂർ

2473. പുമ്പാറ്റുകൾ; താമരത്തോണി; കളിയച്ഛൻ; നിറപറ എന്നീ കൃതികളുടെ കർത്താവ് ?

പി. കുഞ്ഞിരാമൻനായർ

2474. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ (വിളർച്ച )

2475. ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു?

ഡോ.പൽപ്പു

2476. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

മാക് നമ്പർ

2477. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?

വികിരണം [ Radiation ]

2478. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?

12

2479. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ സ്ഥാപകൻ?

മാവോത്- സെ- തൂങ്

2480. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി?

ഫിഡൽ കാസ്ട്രോ

Visitor-3928

Register / Login