Questions from പൊതുവിജ്ഞാനം

2681. കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

തൃശ്ശൂര്‍

2682. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്?

കേരള കേസരി

2683. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

ഫ്രാൻസ്

2684. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

2685. ഹെര്‍ണിയ (Hernia) എന്താണ്?

ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

2686. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ മീറ്റർ

2687. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ?

സ്മാർത്തവിചാരം

2688. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

2689. അമുക്ത മാല്യ എന്ന സാഹിത്യ ക്രുതി തെലുങ്കിൽ രചിച്ചതാര്?

ക്രുഷ്ണദേവരായർ

2690. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജയിംസ് മാക്സ് വെൽ

Visitor-3120

Register / Login