Questions from പൊതുവിജ്ഞാനം

3511. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?

ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)

3512. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

കണ്ണാടി (പാലക്കാട്)

3513. ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം?

ജൂലൈ 4

3514. സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം?

ഡി.സി.എഫ്.എം (തിരുവനന്തപുരം)

3515. മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്?

ടോക്സിക്ക് ഹെപ്പറ്റൈറ്റിസ്

3516. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

3850 മീ/സെക്കന്റ്

3517. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

വൈപ്പിൻ - എർണാകുളം

3518. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

3519. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

3520. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

Visitor-3830

Register / Login