Questions from പൊതുവിജ്ഞാനം

401. കാലാ അസർ പരത്തുന്നത്?

സാൻഡ് ഫ്ളൈ

402. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

403. മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?

സെറിബ്രൽ ത്രോംബോസിസ്

404. അഫ്ഗാനിസ്ഥാന്‍റെ നാണയം?

അഫ്ഗാനി

405. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

406. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്?

ഫ്രാങ്ക് ലിബി

407. ‘നൃത്തം’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

408. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്?

വൈകുണ്ഠസ്വാമികള്‍‍‍‍‍‍

409. മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

410. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി?

വാഗസ് നാഡി (പത്താം ശിരോ നാഡി)

Visitor-3129

Register / Login