Questions from പൊതുവിജ്ഞാനം

421. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

422. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

423. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ഇറാസ്മസ്

424. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി?

കുഞ്ചൻ നമ്പ്യാർ

425. മലയാളം ലിപിയില്‍ അച്ചടിച്ച ആദ്യപുസ്തകം?

ഹോര്‍ത്തൂസ് മലബാറിക്കസ് (1678-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന്‍ പ്രസിദ്ധീകരിച്ചു).

426. ബാബർ രജപുത്രന്മാരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധമേത്?

1527 ലെ ഖാന്വ യുദ്ധം

427. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

428. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യ മന്ത്രിയായ വ്യക്തി?

എ.കെ. ആന്‍റണി

429. അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

430. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

കനക രാഘവൻ

Visitor-3568

Register / Login