4151. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?
റഡാർ (Radio Detection and Rangnig)
4152. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്?
വിറ്റാമിന്‍ - D
4153. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?
ബ്രിട്ടീഷുകാർ
4154. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?
വില്യം ഹേർഷൽ (1738-1822)
4155. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?
ജയിംസ് ചാഡ്വിക്ക്
4156. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
9
4157. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്?
30
4158. യൂറോപ്യൻ യൂണിയൻ (EU- European Union) സ്ഥാപിതമായത്?
1993 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )
4159. സിഫിലിസ് പകരുന്നത്?
ലൈംഗിക സമ്പർക്കത്തിലൂടെ
4160. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?
ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍)