Questions from പൊതുവിജ്ഞാനം

4271. സുവർണ്ണ കവാട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാൻഫ്രാൻസിസ്കോ

4272. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം?

കൊച്ചി തുറമുഖം

4273. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

കരിമ്പ്

4274. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

4275. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്?

136 അടി

4276. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്?

അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)

4277. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

4278. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

സുപ്രീം കോടതി

4279. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?

ആര്യഭടൻ

4280. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

നടരാജഗുരു

Visitor-3213

Register / Login