Questions from പൊതുവിജ്ഞാനം

531. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ?

കുമാരനാശാൻ

532. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

533. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

സർ ആൽബർട്ട് ഹൊവാർഡ്.

534. അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം?

യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ]

535. ഭോപ്പാൽ ദുരന്തം നടന്ന വർഷം?

1984 ഡിസംബർ 3

536. ഏറ്റവും മഹത്തായ പിരമിഡ് സ്ഥിതി ചെയ്യുന്നത്?

ഗിസ (നിർമ്മിച്ച ഫറവോ : കുഫു )

537. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

538. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം?

ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി )

539. കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ്

540. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ?

തോട്ടപള്ളി സ്പ്പിൽവേ

Visitor-3569

Register / Login