Questions from പൊതുവിജ്ഞാനം

551. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്?

വൈകുണ്ഠസ്വാമികള്‍‍‍‍‍‍

552. പ്രാചീനകാലത്ത് 'മാർത്ത' എന്നറിയ പ്പെട്ടിരുന്ന സ്ഥലം ?

കരുനാഗപ്പള്ളി

553. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ

554. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

555. തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍)?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

556. ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

557. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്?

പോർട്ട് ലൂയിസ്

558. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അബ യോജെനിസിസ്

559. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്?

തിരുവനന്തപുരം (2013 July5)

560. മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്തനാർബുദം

Visitor-3251

Register / Login