Questions from പൊതുവിജ്ഞാനം

601. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും?

ശ്രീനാരായണ ഗുരു

602. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

603. ഘാനയുടെ തലസ്ഥാനം?

അക്ര

604. സഹോദരന്‍ കെ.അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

605. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം?

ഹൈദരാബാദ്

606. ഏലത്തിന്‍റെ ജന്മദേശം?

ഇന്ത്യ

607. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

608. ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍?

ബോംബെ- താനെ (1853 ഏപ്രില്‍ 16)

609. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി?

മഹാധമനി (അയോർട്ട)

610. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

AD 1341

Visitor-3846

Register / Login